മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലായ യുവാവിന്റെ പരാക്രമം.

മുക്കം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കയറി അക്രമം അഴിച്ചുവിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖാണ് കരിങ്കല്ലുമായി മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷം അക്രമം നടത്തിയത്.

ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞ് സ്റ്റേഷനിൽ എത്തിയ ഇയാൾക്ക് പൊലീസ് അന്വേഷിക്കാമെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി അക്രമം ആരംഭിച്ചു. കരിങ്കല്ലുമായി സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും, പോർച്ചിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരെ ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

spot_img

Related Articles

Latest news