കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരിൽ മലയാളികളിൽ ഒരാൾ കണ്ണൂർ സ്വദേശി

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സച്ചിന്റെ മൃതദേഹം ശനിയാഴ്ച്‌ച രാവിലെ നാട്ടിലെത്തിക്കും. ഭാര്യ: സിധിന (ഹുസ്‌ന ഡ്രൈവിങ് സ്‌കൂൾ). മകൾ: സിയ സച്ചിൻ (വിദ്യാർഥി, ഇരിണാവ് ഹിന്ദു എഎൽപി സ്‌കൂൾ). മരിച്ച പത്ത് ഇന്ത്യക്കാരിൽ 6 പേർ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ എല്ലാവരുടെയും പേരുവിവരങ്ങൾ
വെളിപ്പെടുത്തിയിട്ടില്ല

spot_img

Related Articles

Latest news