അല്‍ഹറമൈന്‍ ട്രെയിന്‍ മാര്‍ച്ച്‌​ 31 മുതല്‍​ പുനരാരംഭിക്കും

സൗദിയില്‍ അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വിസ്​ മാര്‍ച്ച്‌​ 31 മുതല്‍​ പുനരാരംഭിക്കും.ട്വിറ്ററിലൂടെ​ അല്‍ഹറമൈന്‍ എക്​സ്​പ്രസ്​ ട്രെയിന്‍ ഓഫീസാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ മുന്‍കരുതലുകളുടെ ഭാഗമായി 2020 മാര്‍ച്ച്‌​ 21 മുതലാണ്​ ട്രെയിന്‍ സര്‍വിസ്​ നിര്‍ത്തലാക്കിയത്​.

ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ അടുത്ത തിങ്കളാഴ്​ച മുതല്‍ വെബ്​സൈറ്റ്​ വഴി ഇലക്‌ട്രോണിക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനും ഇഷ്യൂ ചെയ്യാനും സാധിക്കുമെന്ന്​ അല്‍ഹറമൈന്‍ ട്രെയിന്‍ ഓഫീസ്​ വ്യക്തമാക്കി. മക്കയില്‍ നിന്ന്​ ജിദ്ദ വിമാനത്താവള സ്​​റ്റേഷന്‍, കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി വഴി മദീനയിലേക്കും തിരിച്ചും യാത്രക്കുള്ള ബുക്കിങ്​ നടത്താവുന്നതാണ്.

spot_img

Related Articles

Latest news