അലി അക്‌ബറിന്റെ ‘പുഴ മുതൽ പുഴ വരെ’ ക്ക് വീണ്ടും സഹായ അഭ്യർത്ഥന

സംഘപരിവാർ സഹയാത്രികൻ അലി അക്‌ബർ നിർമ്മിക്കുന്ന “പുഴ മുതൽ പുഴ വരെ” എന്ന സിനിമക്ക് സംഭാവന നല്കാൻ വീണ്ടും അഭ്യർത്ഥന. 1921 ലെ മലബാർ കലാപത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രമാണ് ഇതെന്നാണ് അലി അക്‌ബറിന്റെ അവകാശ വാദം .

വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി യെ വില്ലനായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ ഇതുവരെ മനസ്സിലാക്കിയ ചരിത്രത്തിനു ഒരു തിരുത്തായാണ് സംവിധായകന്റെ വിലയിരുത്തൽ. ഇതേ ചരിത്ര പശ്ചാത്തലത്തിൽ “വാരിയം കുന്നൻ” എന്ന ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്‌ബറിന്റെ പ്രഖ്യാപനവും. മമധർമ എന്ന സംഘടന രൂപീകരിച്ചാണ് സിനിമ നിർമ്മാണത്തിന് ഫണ്ട് പിരിവു നടത്തുന്നത്. ഒരു കോടിക്ക് മുകളിൽ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഏതായാലും മൂന്നിലൊന്നു പ്രവൃത്തികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത് എന്നാണ് അലി അക്‌ബർ വ്യക്തമാക്കിയത്.

spot_img

Related Articles

Latest news