ഭിന്നശേഷിക്കാര്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ച് അലിഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഫോട്ടോ: ഭിന്നശേഷിക്കാര്‍ക്കൊപ്പം ശിശുദിനമാഘോഷിക്കുന്ന അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കൈതപ്പൊയില്‍:ഭിന്നശേഷിക്കാര്‍ക്കൊപ്പം ശിശുദിനം ആ ഘോഷിച്ച് മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാര്‍ക്കായി കൈതപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന ഹദിയ സ്പെഷ്യല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ ശിശുദിനം ആഘോഷിച്ചത്. അലിഫ് സ്‌കൂളിലെ വിദ്യാര്‍ഥികളും ഹദിയ അന്തേവാസികളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

അലിഫ് സ്‌കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ ശിശുദിന ആശംസാ കാര്‍ഡുകള്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
ഹദിയ ജനറല്‍ സെക്രട്ടറി ബദ്റുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. അലിഫ് പ്രിന്‍സിപ്പല്‍ കെ ടി ഷാനവാസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധികളായ അലി ഹൈദര്‍, ആമിന മുസ്തഫ സംസാരിച്ചു. അധ്യാപകരും ജീവനക്കാരുമായ ഹാരിസ്, ഷംനാദ്, സിജിന, സുവര്‍ണ, അഞ്ജു, ഹസീന, സല്‍മത്ത്, ഹിന്ദോള, ശമീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

spot_img

Related Articles

Latest news