ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത കാട്ടുന്ന എല്ലാ പാര്‍ട്ടികളെയും ഇന്‍ഡ്യാ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ മറ്റ് കക്ഷികളെ സ്വാഗതം ചെയ്തുകൊണ്ട് സംഘടിപ്പിച്ച പ്രസ്താവന എക്‌സില്‍ കുറിക്കുകയായിരുന്നു ഖര്‍ഗെ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികള്‍ക്കും എതിരാണ്. രാഷ്ട്രീയ പരാജയം മാത്രമല്ല മോദിയുടേത്, ധാര്‍മ്മിക പരാജയം കൂടിയാണ്. പൊതു ജനാഭിപ്രായത്തെ നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും മോദി നടത്തും എന്നും ഖര്‍ഗെ വിമർശിച്ചു. ഇന്‍ഡ്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്നും ഖര്‍ഗെ പറഞ്ഞു.