നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരായ 72 പേരും മരിച്ചു. ഇതില്‍ 10 വിദേശപൗരന്മാര് ഉള്‍പ്പെടെ, 68 യാത്രക്കാരുണ്ട്.
മരിച്ചവരില്‍ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേര് വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാന്‍ഡിംഗ് വേളയിലാണ് വിമാനം അപകടത്തില്‍പെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയര്‍ന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്. കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്.നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ആണ് അപകടം.