താമരശ്ശേരി: കോഴി ഇറച്ചിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിൽ കേരളാ വ്യാപാരി സമിതിക്കെതിരെയും ആരോപണം.
കേരള വ്യാപാരി സമിതിയിൽ അഫിലിയേറ്റ് ചെയ്ത ചിക്കൻ വ്യാപാരി സമിതിയാണ് ഓരോ ദിവസവും കച്ചവടക്കാരുടെ വില നിശ്ചയിക്കുന്നത്.ഇവർ അതാത് ദിവസം വാട്ട്സ് ആപ്പ് വഴി അറിയിക്കുന്ന നിരക്കിലാണ് വിൽപ്പന.
ഫാമിൽ നിന്നും 53 രൂപക്ക് കോഴി ലഭിച്ച ദിവസം കച്ചവടക്കാർ 150 രൂപക്കും, ഫാമിൽ നിന്നും 57 രൂപക്ക് കോഴി ലഭിച്ച ദിവസം 130 രൂപക്കും വിൽക്കാനായിരുന്നു ആഹ്വാനം.
കോഴിഫാം നടത്തിപ്പുകാർ ആവശ്യക്കാരില്ലാത്തതിനാൽ കിലോക്ക് 40 രൂപയോളം നഷ്ടത്തിൽ വിറ്റഴിക്കുന്ന കോഴിയാണ് യാതൊരു അടിസ്ഥാനമാനദണ്ഡങ്ങളുമാല്ലാതെ കച്ചവടക്കാർ വില നിശ്ചയിക്കുന്നത്.
ലക്ഷക്കണക്കിന് വ്യാപാരികളും, ജീവനക്കാരും ജീവിതം വഴിമുട്ടി വീടുകളിൽ ഇരിക്കുംമ്പോഴാണ് ഒരു വിഭാഗത്തിന് ഇത്തരത്തിൽ കൊള്ളലാഭം കൊയ്യാൻ ഭരണാനുകൂല സംഘടനയായ കേരളാ വ്യാപാരി സമിതി തന്നെ ഒത്താശ ചെയ്യുന്നത് എന്ന ആരോപണമാണ് പൊതുസമൂഹത്തിൻ നിന്നും ഉയരുന്നത്.
ഫാം വിലക്ക് അനുസരിച്ച് ജില്ലയിൽ ചിക്കൻ്റെ വിൽപ്പന വില നിശ്ചയിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ജില്ലാ കലക്ടറോടാവശ്യപ്പെട്ടു.