‘മീശ’ ക്കെതിരെയുള്ള വിവാദം വർഗീയ ധ്രുവീകരണം

കഴിഞ്ഞ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ഏറെ വിവാദമായ എസ്സ് ഹരീഷിന്റെ മീശ. നോവലിസ്റ്റിനെതിരെ വധഭീഷണി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന നോവലിന്റെ പ്രസിദ്ധീകരണം പോലും തടസ്സപ്പെടുകയുണ്ടായി.

എന്നാൽ അവാർഡിന് ഈ കൃതി അർഹമായതിൽ ബി ജെ പി നേതാക്കൾ പ്രതിഷേധത്തിൽ ആണ്. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്. വർഗീയ വിഭജനമാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് ജൂറി അംഗവും നോവലിസ്റ്റുമായ വൈശാഖൻ കുറ്റപ്പെടുത്തി. സാഹിത്യ അക്കാദമി സ്വതന്ത്ര സംഘടനയാണെന്നും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യത്തിനും കലയ്ക്കും ഹാസ്യത്തിന് പോലും വർഗീയ വിഷം ചാലിച്ചു സാമൂഹ്യ പരിസരം മലീമസമാക്കാനുള്ള ഫാസിസ്റ്റു ശക്തികളുടെ ഇടപെടലുകൾ എതിർക്കപ്പെടുക തന്നെ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

spot_img

Related Articles

Latest news