കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗിനെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സി.പി.എം. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായ് സ്വയം രക്തസാക്ഷിത്വം ചമഞ്ഞ് ഏരിയാ സെക്രടറി സ്ഥാനം പിടിക്കാനുള കെ.ബാബുവിന്റെയും കൂട്ടാളികളുടെയും തിരക്കഥയുടെ ഭാഗമാണ് എന്ന് മുനിസിപ്പൽ ലീഗ് കമ്മറ്റി അറിയിച്ചു.
നിലവിലുള്ള ഏരിയാ സെക്രടറി പാർട്ടി സംഘടനാ നിയമങ്ങളുടെ ഭാഗമായ് തുടരാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ സെക്രടരി സ്ഥാനത്തേക്ക് പുതുപ്പാടിയിലെ നേതാവിനെ പരാജയ പെടുത്തുന്നതിന്ന് കഴിഞ്ഞ മുനിസിപ്പൽ ഇലക്ഷനിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ച് തോൽപിച്ചതിന്ന് പാർട്ടി പുറത്താക്കിയ ഒരാളെ മുന്നിൽ നിർത്തി സി.പി.എം നടത്തുന്ന പൊറാട്ട നാടകം കൊടുവള്ളിയിലെ പൊതു സമൂഹം തിരിച്ചറിയുമെന്നും, ശക്തമായി നേരിടുമെന്നും അവാദ പ്രചാരണങ്ങൾ നടത്തി.
പുകമറ സൃഷ്ടിക്കാനുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമങൾ വിലപ്പോവില്ലെന്നും കമ്മറ്റി അറിയിച്ചു. യോഗം എ.പി. മജീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു..
വി.കെ. അബ്ദുഹാജി അദ്ധ്യക്ഷത വഹിച്ചു, കെ.കെ.എ. കാദർ, അലി മാനിപുരം, വി.എ റഹ്മാൻ , കെ.സി. മുഹമ്മദ് മാസ്റ്റർ, പി. മുഹമ്മദ്, എടകണ്ടി നാസർ, ടി.പി. നാസർ, ശംസുദ്ധീൻ കളത്തിങ്ങൽ, സി.പി. ഫൈസൽ , എം നസീഫ്, എൻ.കെ.മുഹമ്മദലി, ഒ.പി. മജീദ്, കാതർ നരൂക്കിൽ എന്നിവർ പ്രസംഗിച്ചു