അലോ വേര (കറ്റാർ വാഴ) യും മുഖസൗന്ദര്യവും

ഉപയോഗിക്കേണ്ട വിധം

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അര സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 – 20 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താല്‍ മുഖത്തെ കരുവാളിപ്പ് മാറുമെന്നുറപ്പ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ കറ്റാര്‍വാഴ ജെല്‍ ഒരു തുണിയില്‍ പൊതിഞ്ഞ ശേഷം കണ്‍തടത്തിലും കണ്‍പോളകളിലും വച്ച്‌ കൊടുക്കുക. കറുപ്പകറ്റാന്‍ ഇത് സഹായിക്കും.

കറ്റാര്‍വാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്‌ വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോള്‍ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ പേസ്റ്റില്‍ അല്പം തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവും പാടുകളും മാറാന്‍ ഇതുത്തമം.

spot_img

Related Articles

Latest news