പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും,പ്രതിഭാ പുരസ്കാര ചടങ്ങും

മുക്കം: ചാത്തമംഗലം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 93-95 ബാച്ചുകളിലെ സഹപാഠികളുടെ കുടുംബ സംഗമവും, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കക്കാടം പൊയിൽ തേനരുവി റിസോർട്ടിൽ വെച്ച് നടന്ന കുടുംബ സംഗമം അഡ് വാൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജസീം കുന്ദമംഗലം ഉൽഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ അജ്മൽ പുൽക്കുത്ത് അധ്യക്ഷനായി. ബഷീർ കേന്ദ്രം, ബാബു മണാശ്ശേരി, വിനീഷ് വി, അനീഷ് മണാശ്ശേരി, ഷീബ ബംഗ്ലാവിൽ, രാധിക ഗിരീഷ്, ഹൈമാവതി എന്നിവർ ആശംകൾ നേർന്നു കൊണ്ട് സംസാരിച്ചു.പ്രോഗ്രാം കൺവീനറുമാരായ സുഭാഷ് മലയമ്മ സ്വാഗതവും, സുനില മഹേഷ് നന്ദിയും പറഞ്ഞു.

“ഉന്നത വിദ്യഭ്യാസം, പരിമിതികളും സാധ്യതകളും” എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേറ്ററും ആർഇസി കൊമേഴ്സ് അധ്യാപകനുമായ ജൗഷിക്ക് വീട്ടിൽ കുട്ടികൾക്കായി ക്ലാസെടുത്തു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച നേഹ ജസീം, ആയിശ സന, ദിയ എൻ, സന ഫാത്തിമ, അർച്ചന ബംഗ്ലാവിൽ, ലിയ ഹമീദ്, ഷഹന കെ, ഷാറോൺ എം.ബി, ഷഹനി മറിയം, ധനൂഷ് കൃഷ്ണ, ഫിദ ഫാത്തിമ എം, എന്നീ വിദ്യാർത്ഥികളെയും, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ലോഗോ രൂപകൽപ്പനം ചെയ്ത അമീഖ പുൽക്കുത്തിനെയും ഫലകം നൽകി ചടങ്ങിൽ ആദരിച്ചു.“ഉന്നത വിദ്യഭ്യാസം, പരിമിതികളും സാധ്യതകളും” എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേറ്ററും ആർഇസി കൊമേഴ്സ് അധ്യാപകനുമായ ജൗഷിക്ക് വീട്ടിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നു.

മുതിർന്നവർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച വിവിധ കായിക വിനോദ മത്സരങ്ങളിൽ ഗിരീഷ് കെ, ഹാരിസ് ടി.പി,റുസ്ന ജസീം, ജംഷീന അബൂബക്കർ, ഫഹമിദ പർവ്വീൻ, സഫ്ന മുംതാസ്, ഫർഹാന ഷെറിൻ, റുബീന നാസർ, സുബൈദ അഷ്റഫ് എന്നിവർ വിജയികളായി.തുടർന്ന്.ഫവാസ് വെള്ളിപറമ്പ്, ജംഷീദ് അഹമ്മദ്, അതുല്യ, റംല ബൈജു എന്നിവർ അവതരിപ്പിച്ച ഇശൽ മേളവും, നേഹ ജസീം അവതരിപ്പിച്ച വയലിൻ വായനയും വ്യത്യസ്ഥത കൊണ്ട് സദസ്സിന് വേറിട്ട അനുഭൂതിയേകി.

പരിപാടിയുടെ ഭാഗമായി പങ്കെടുത്ത മുഴുവൻ കുടുംബാഗങ്ങൾക്കും തേനരുവി റിസോർട്ടിലെ നഴ്സറി ഫാമിൽ നട്ടു വളർത്തുന്ന വ്യക്ഷതൈകൾ സമ്മാനമായി നൽകി. സജി മുക്കം, അബൂബക്കർ പെരിങ്ങളം, ദിനേശൻ കട്ടാങ്ങൽ, ഷീബ കെ, റംല ബംഗ്ലാവിൽ, ബിന്ദു ഓടത്തെരുവ്, ഷീബ എൻആർ, പ്രജില, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news