അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ലോറിയും, കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്ന അഞ്ചാമനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴ പൊലീസും തകഴി ഫയർഫോഴ്‌സുമെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.