മലയാളി നേത്ര രോഗ വിദഗ്ദ്ധന് അമേരിക്കൻ അക്കാദമി അവാർഡ്

തൃശൂർ: മലയാളിയായ റെറ്റിന സർജൻ ഡോക്ടർ റമീസ് എൻ ഹുസൈന് 2020 ലെ അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താമോളജി [എ എ ഒ ]അന്താരാഷ്ട്ര വിദ്യാഭ്യാസ അവാർഡ് ലഭിച്ചു .നേത്ര രോഗ മേഖലയിലും അമേരിക്കൻ അക്കാദമി ഓഫ് ഒഫ്‌താൽ മോളജിക്കൽ റിസർച്ച് ,സി എം ഇ പ്രവർത്തനങ്ങൾ എന്നിവയിലും നൽകിയ സംഭാവനകൾ മാനിച്ചാണ് അവാർഡ്.

മൗറീഷ്യസിലെ അഗർവാൾസ് ഐ ഹോസ്പിറ്റൽ ഗ്രൂപ്പിൽ റെറ്റിന സർവീസിന്റെ ഹെഡ് കൺസൾട്ടന്റായി സേവനം അനുഷ്ഠിക്കുകയാണ് ഡോക്ടർ റമീസ് എൻ ഹുസൈൻ മൗറീഷ്യസ് പ്രസിഡണ്ട് പൃഥിവിരാജ്സിങ് രൂപൻ അദ്ദേഹത്തെ ആദരിച്ചു . റമീസ് എൻ ഹുസൈൻ സ്വിറ്റ്സർലാ ണ്ടിലെ ലുഗാനോ ആസ്ഥാനമായുള്ള യൂറോപ്യൻ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ഒഫ്‌താമോളജി [എ സാ സോ ], മിലൻ സർവ്വ കലാ ശാല എന്നിവിടങ്ങളിൽ നിന്ന് റെറ്റിന ഇമേജിങ്ങിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

spot_img

Related Articles

Latest news