ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ലഭിക്കുന്ന അന്തര്‍ദേശീയ പിന്തുണയെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്ത്. ഒരു പ്രചാരവേലയ്ക്കും ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
ഒരു പ്രചരണങ്ങള്‍ക്കും ഇന്ത്യ പുതിയ ഉയരത്തില്‍ എത്തുന്നതില്‍നിന്നും തടയാനാവില്ല. ‘പുരോഗതി’ക്ക് മാത്രമേ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ സാധിക്കൂ. പ്രചരണങ്ങള്‍ക്ക് ഇന്ത്യയുടെ വിധിയെ നിര്‍ണയിക്കാന്‍ കഴിയില്ല. പുരോഗതിക്കു മാത്രമാണ് അത് സാധ്യമാവുക. പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നെന്നും ഷാ