ധാക്ക : സ്വന്തം രാജ്യത്തു ഭക്ഷണം ലഭിക്കാത്തതിനാൽ ബംഗ്ലാദേശികൾ അയൽ രാജ്യങ്ങളിലേക്കു കുടിയേറുകയാണെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മോമിൻ.
ഇന്ത്യയും ബംഗ്ലദേശും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഇത്തരം പ്രസ്താവനകൾ സ്വീകാര്യമല്ലെന്നും അബ്ദുൽ മോമിൻ പറഞ്ഞു. ബംഗ്ലാദേശിനെ കുറിച്ചു കാര്യമായ ധാരണ ഇല്ലാത്തതു കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ആരും പട്ടിണി കൊണ്ട് മരിക്കുന്നില്ലെന്നും 90 ശതമാനം ആളുകളും ശൗചാലയങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.