പണപ്പെരുപ്പത്തിന് പിന്നാലെ സാധാരണക്കാര്‍ക്ക് മറ്റൊരു ആഘാതം കൂടി.
പാലിന്‍റെ വില വര്‍ദ്ധിപ്പിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, അമൂല്‍. കമ്ബനി പായ്ക്കറ്റ് പാലിന്‍റെ എല്ലാ വിഭാഗങ്ങളുടേയും വില 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് അമൂല്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അമൂല്‍, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) എല്ലാ വേരിയന്‍റുകളിലും പാലിന്‍റെ വില ലിറ്ററിന് 3 രൂപ വര്‍ദ്ധിപ്പിച്ചതായും വില വര്‍ദ്ധന ഫെബ്രുവരി 3 മുതല്‍ പ്രാബല്യത്തില്‍ വന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
പുതുക്കിയ നിരക്ക് അനുസരിച്ച് അമൂല്‍ ഗോള്‍ഡ് ലിറ്ററിന് 66 രൂപയും അമൂല്‍ താസ ലിറ്ററിന് 54 രൂപയും അമൂല്‍ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയും അമൂല്‍ എ2 എരുമപ്പാല്‍ ലിറ്ററിന് 70 രൂപയും ആയിരിക്കും.
ഒക്ടോബറില്‍, ഗുജറാത്ത് ഒഴികെയുള്ള എല്ലാ വിപണികളിലും ജിസിഎംഎംഎഫ് അമൂല്‍ ഗോള്‍ഡ് (ഫുള്‍ ക്രീം), എരുമപ്പാല്‍ എന്നിവയുടെ വില ലിറ്ററിന് 2 രൂപ കൂട്ടിയിരുന്നു. ആ സമയത്ത് അമൂല്‍ ഗോള്‍ഡ് ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായും 500 മില്ലി പാക്കിന്‍റെ വില 32 രൂപയില്‍ നിന്ന് 34 രൂപയായും വര്‍ദ്ധിപ്പിച്ചിരുന്നു. എരുമപ്പാല്‍ ലിറ്ററിന് 63 രൂപയില്‍ നിന്ന് 65 രൂപയുമാക്കിയിരുന്നു.
അമൂല്‍ വില്‍ വര്‍ദ്ധനയോടൊപ്പം മദര്‍ ഡയറി, പരാഗ് തുടങ്ങിയ കമ്ബനികളും ഇതിനോടകം പാല്‍ വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.