തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ. മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 4 പേർക്കുമാണ് പുതുജീവനേകിയത്.
ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ട് ജീവൻ നഷ്ടമായ 8 വയസുകാരന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ് എട്ട് വയസുകാരൻ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ ലിവർ, കിഡ്നി, കോർണിയ, ഹാർട്ട് വാല്‍വ് എന്നിവയാണ് ദാനം ചെയ്തത്.
*അഞ്ച് പേർക്ക് പുതുജീവനേകി ദിവാകർ*
അഞ്ച് പേർക്ക് പുതുജീവൻ നല്‍കിയാണ് കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ് രാജേഷ് യാത്രയായത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ദിവാകറിന്‍റെ അവയവങ്ങള്‍ അഞ്ച് പേർക്ക് ദാനം ചെയ്തു. ദിവാകറിന്‍റെ രണ്ട് വൃക്ക, കരള്‍, രണ്ട് . നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. ദിവാകറിൻ്റെ വൃക്കകളിലൊന്ന് വന്ദേഭാരത് ട്രെയിനില്‍ കോഴിക്കോടെത്തിച്ചു. തീവ്രമായ ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ദിവാകറിന്റ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
തിരുവനന്തപുരത്ത് ടാക്സ് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ദിവാകർ. ഡിസംബർ 14 ന് രാത്രി 10 ന് കടുത്ത തലചുറ്റലിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 17 ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. അഡ്വക്കേറ്റ് അശ്വതി ബോസാണ് ഭാര്യ: പ്ലസ്ടു വിദ്യാർഥി പൂർണിമ രാജേഷാണ് മകള്‍. സംസ്കാര ചടങ്ങുകള്‍ നാളെ ജവഹർനഗറിലെ വീട്ടില്‍ നടക്കും.
Mediawings:

