വാഹനം ഒട്ടകത്തിലിടിച്ച്‌ അപകടം, പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: വാഹനം ഒട്ടകത്തില്‍ ഇടിച്ച്‌ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു.കൊല്ലം താമരക്കുളം സ്വദേശി ജോസഫ് വിക്ടര്‍ (37) ആണ് മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇബ്രി അപ്ലൈഡ് സയന്‍സില്‍ മെയിന്റനെന്‍സ് വിഭാഗത്തിലെ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ജോസഫ് വിക്ടര്‍.

മാര്‍ച്ച്‌ 26ന് രാത്രി കുടുംബത്തിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ജോസഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇബ്രിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയില്‍ സഫയില്‍ എത്തുന്നതിന് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

പിതാവ്: വിക്ടര്‍ ഫ്രാന്‍സിസ്. മാതാവ്: മോളി വിക്ടര്‍. ഭാര്യ: മെറി ആഗ്‌നസ് ജോസഫ്. മക്കള്‍: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരന്‍: വിക്ടര്‍ ബ്രൂണോ.

spot_img

Related Articles

Latest news