കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ല് ബാവോട് റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പോലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. സംഭവത്തിൽ ആര്‍ക്കും പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രദേശത്ത് സിപിഎം, ബിജെപി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്നലെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.