ഹെയ്തി പ്രസിഡന്‍റ് ജോവെനല്‍ മോയ്‌സിനെ അജ്ഞാത അക്രമിസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തി..

പോര്‍ട്ട് ഓ പ്രിന്‍സ്:ഹെയ്തി പ്രസിഡന്‍റ് ജോവെനല്‍ മോയ്‌സിനെ അക്രമിസംഘം വീട്ടിലെത്തി വെടിവെച്ച് കൊന്നു. അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലേക്കാണ് അക്രമിസംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.  ഗുരുതരമായ പരിക്കുകളോടെ ഭാര്യ മോര്‍ട്ടിനെ മെയ്സിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാതരായ അക്രമിസംഘത്തില്‍ ചിലര്‍ സ്പാനിഷ് ഭാഷ സംസാരിച്ചിരുന്നതായി പറയുന്നു. എങ്കിലും അക്രമികള്‍ ആരാണെന്ന് സ്ഥിരീക്കപ്പെട്ടിട്ടില്ല.

ഗുരുതരമായ ദാരിദ്ര്യം നിലനില്‍ക്കുന്ന ഹെയ്തിയില്‍ വ്യാപകമായ അക്രമങ്ങളുണ്ടായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് ഹെയ്തിയിലെ എംബസി അടച്ചു. അതിര്‍ത്തി രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് ഹെയ്തിയുമായുള്ള അതിര്‍ത്തി അടച്ചതായി പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news