അനി ഐ വി ശശിയുടെ ഹ്രസ്വ ചിത്രം “മായ” റിലീസായി

 

ചെന്നൈ : പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ വി ശശി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം മായ റിലീസ് ചെയ്തു. തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ നിന്നുള്ള വരുമാനം കോവിഡ് പ്രതിരോധ പ്രവർത്തനത്തിനാണെന്ന് അനി അറിയിച്ചു

സംവിധായകരായ വെങ്കിട് പ്രഭു, അശ്വത് മാരിമുത്തു, അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, റിതു വര്‍മ്മ, വാണി ബോജന്‍, വിശ്വക് സെന്‍, നിഹാരിക കൊണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തത്.

2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. യൂട്യൂബിൽ ആണ് ചിത്രം റിലീസായത് .

spot_img

Related Articles

Latest news