ന്യൂദല്‍ഹി- രാജ്യത്തെ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല. അതായത് രാജ്യത്തെ 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്- നാലാംഘട്ട സീറോ സര്‍വേയിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍- ജൂലൈ മാസങ്ങളില്‍ 70 ജില്ലകളിലാണ് നാലാംഘട്ട ദേശീയ സീറോസര്‍വേ നടത്തിയത്. ആറിനും പതിനേഴിനും ഇടയിലുള്ള കുട്ടികളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്.
.