അസമില്‍ ബീഫ് വില്പന നിരോധന ബില്‍ പാസാക്കി

അസമില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ബീഫ് വില്പന വിലക്കുന്ന കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ പാസാക്കി.

ഹിന്ദു, സിഖ്, ജൈന തുടങ്ങി ബീഫ് ഭക്ഷിക്കാത്ത മതവിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടേയും വൈഷ്ണവ സത്രങ്ങളുടേയും അഞ്ച് കിലോമീറ്റര്‍ പരിധിയിലും ബീഫ് വില്പന വിലക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്.

ബജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ബില്‍ പാസാക്കിയത്. ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് കോണ്‍ഗ്രസും എഐയുഡിഎഫും ഇറങ്ങിപ്പോയി.

spot_img

Related Articles

Latest news