ലഹരിവിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കും: മുഖ്യമന്ത്രി

 

തിരുവനന്തപുരം :  ലഹരിവിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്നത് പരി​ഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കുപുറമെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി മത-സാമുദായിക സംഘടനാ പ്രതിനിധികൾക്കായി സംഘടിപ്പിച്ച യോഗ​ത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വിവിധ ക്ലാസുകൾ, സൺഡേ സ്കൂളുകൾ, മദ്രസ, ഇതര ധാർമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കണം. സ്കൂളുകളിൽ ആവശ്യമായ കൗൺസലർമാരെ നിയമിക്കും. കുട്ടികൾ ലഹരിക്ക് അടിപ്പെട്ടാൽ മറച്ചുവയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കണം. ലഹരിക്കെതിരെ വിവരം നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വീരപരിവേഷം നൽകുന്ന തരത്തിൽ കലാരൂപങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത സംഘടനകൾ സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news