നെല്ലിക്കാപറമ്പ് താഴ് വര റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ സലീം മുട്ടാത്ത് ക്ലാസ്സെടുക്കുന്നു.
മുക്കം :നെല്ലിക്കാപറമ്പ് താഴ് വര റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കുടുംബ സംഗമവും ബോധവത്കരണ ക്ലാസും നടന്നു.വലിയപറമ്പ്, നെല്ലിക്കാപറമ്പ്, കറുത്തപറമ്പ് പ്രദേശങ്ങളിൽ ലഹരിക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിജിത സുരേഷ് ഉദ്ഘാടനം ചെയ്തു. ജി. എ. റഷീദ് അധ്യക്ഷനായിരുന്നു. മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ സലീം മുട്ടാത്ത് ക്ലാസ്സെടുത്തു. ഇ. മുഹമ്മദ് മാസ്റ്റർ, മണ്ണിൽ മുഹമ്മദ്, പി. കെ. നസീഫ്, ശിഹാബ് തോണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.