അന്താരാഷ്ട്ര എൻ ജി ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ ‘റിസ’ യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ച പ്രതിജ്ഞാ കാമ്പയിനിൽ വിവിധരാജ്യങ്ങളിലെ ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, കേരളം, തമിഴ്നാട്, കർണാടകം, ഒഡീഷ എന്നീസംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപ നങ്ങൾ എന്നിവിടങ്ങളിൽ നിന്നുമായി അരലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, മറാഠി, തമിഴ്, അറബിക്, ഉർദു, കന്നഡ, തെലുങ്ക്, ഒഡീസി, മലായ്. ചൈനീസ് എന്നിങ്ങനെ പന്ത്രണ്ട് ഭാഷ കളിൽ റിസയുടെ പ്രതിജ്ഞ വാചകം തയാറാക്കിയിരുന്നു.
സൗദിയിൽ, റിയാദിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ പ്രിൻസിപ്പൾമാരായ മീരാ റഹ്മാൻ, (ഐഐഎസ്ആർ) മുസ്തഫ (അലിഫ്സ്കൂൾ), സംഗീത (ടൂൺസ്), ഷബാന പർവീൺ (മോഡേൺ മിഡിൽഈസ്റ്റ്), ആസിമസലീം (യാര) ജിദ്ദ, ജുബൈൽ, ബുറൈദ, ദമ്മാംഎന്നിവിടങ്ങളിൽ യഥാക്രമം പ്രിൻസിപ്പൾമാരായ ഇമ്രാൻ (ഐഐഎസ് ജെ), നിഷ മധു (ഐഐഎസ് ജുബൈൽ), ലോറൻസ് വര്ഗീസ് (ഐഐഎസ് ബി) നൗഫൽ പാലക്കോത്ത് (അൽമുന) എന്നിവർ നേതൃത്വം നൽകി.
യു എ ഈ യിൽ ഷാർജയിലെ ഇന്ത്യാഇന്റർനാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ ഡോ. മഞ്ജു റെജി, വൈസ്-പ്രിൻസിപ്പൾ ഷിഫാന മുഹീസ്, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസി പ്പൾ ഡോ. നസ്രീൻ ബാനു, വൈസ്-പ്രിൻസിപ്പൾ ജാഫർ ഷെരീഫ് എന്നിവരും, പേസ് ഇന്റർ നാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ മുഹ്സിൻ കട്ടായത്ത്, അജ്മാനിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പ്രിൻസിപ്പൾ ഡോ. വിശാൽ ഖത്തറിയ എന്നിവരും നേതൃത്വം നല്കി. പേസ് ഗ്രൂപ്പ് സ്‌കൂൾ ഓപ്പറേൻസ് മാനേജരും റിസാ കോഡിനേറ്ററുമായ അഡ്വ. അസീഫ് മുഹമ്മദ് യു എ ഇ-യിലെ പരിപാടികൾ ഏകോപിപ്പിച്ചു.
കേരളത്തിൽ, കോഴിക്കോട് പന്നിയങ്കര മലബാർ സെൻട്രൽ സ്‌കൂളിൽ ചെയർമാൻ പി കെ മുഹമ്മദ്, പ്രിൻസിപ്പൾ അബ്ദുൽ റഹ്‌മാൻ വൈസ് പ്രിൻസിപ്പൾ ഹസീന എന്നിവരും തിരുവനന്തപുരം അൽറിഫ പബ്ലിക് സ്‌കൂളിൽ പ്രിൻസിപ്പൾ ഷിഹാബുദീൻ, വൈസ് പ്രിൻസിപ്പൽ ആതിര, മാനേജർ എ അബ്ദുൽസലാം എന്നിവരും,മലപ്പുറം മഞ്ചേരി ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂളിൽ എസ് പി അശ്വതി കുന്നോത്ത് മുഖ്യാഅതിഥി യായ ചടങ്ങിൽ പ്രിൻസിപ്പൾ ഉണ്ണികൃഷ്ണൻ, മാനേജിങ് ട്രസ്റ്റി ഉസ്മാൻ, ഇസ്മായിൽ, സുബാഷ് പുളിക്കൽ, ധന്യ അരുൺ, സുരേഷ് തിരുവാലി എന്നിവർ സംഘടകരായി.
കർണാടകയിൽ, കല്ലപ്പു സയ്യിദ് മദനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബാംഗ്ലൂറിലെ ഗ്രേസ് ഇന്റർനാഷണൽ സ്‌കൂൾ/കോളേജ്, നന്ദഗുഡി ശ്രീ. ജ്ഞാനജ്യോതി സ്കൂൾ എന്നിവിടങ്ങളിൽ യഥാക്രമം പ്രിൻസിപ്പൾമാരായ നസീമ ബാനു, രേഷ്മ ഖാനം, എ ഡി പവൻ കുമാർ, കോർഡിനേറ്റർമാരായ നയന മെഹർ, ആർബിൻ, കവിത എന്നിവരുടെ നേതൃത്വത്തിൽ കന്നട ഭാഷയിലും, ഒഡിഷയിൽ, കട്ടക്കിലെ മുഗുരിയ ഗവ. യു പി സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ഒസാമയുടെ നേതൃത്വത്തിൽ ഒഡീസി ഭാഷയിലും, തമിഴ്നാട് തേനിയിലെ തിരവിയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പ്രിൻസിപ്പൽ ഡോ. ആനന്ദ് ബാബു കോർഡിനേറ്റർമാരായ ഡോ. ടി. രാജീത, മുത്തുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ തമിഴിലും പ്രതിജ്ഞ നടന്നു.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടൻ്റ് ഡോ. എ വി ഭരതൻ, റിസാ സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ പദ്മിനി. യു. നായർ, ഐ ഐ എസ് ആർ പ്രിൻസിപ്പാൾ മീരാ റഹ്മാൻ, യു എൻ. വോളണ്ടിയർ ഡോ. റുക്സാന എന്നിവരുടെ നേതൃത്വത്തിൽ അതാത് പ്രദേശങ്ങളിൽ നിന്നുമുള്ള റിസാ കോർഡിനേറ്റർമാർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.