ഒടുവില്‍ പേ വിഷ പ്രതിരോധ വാക്‌സീന്റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സര്‍ക്കാര്‍. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്‌സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും മരണം സംഭവിച്ചവര്‍ക്ക് നല്‍കിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റെയും പ്രതിരോധ വാക്‌സീന്റെയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൌളിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്‌സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിന്‍സ് ബയോ പ്രോഡക്ടിന്റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്റെ പേ വിഷ പ്രതിരോധ വാക്‌സീനും ആണ് പരിശോധിക്കുന്നത്.
ഇമ്യൂണോ ഗ്ലോബുലിന്റേയും പേ വിഷ പ്രതിരോധ വാക്‌സീന്റേയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പിന് കൈമാറി കഴിഞ്ഞു.