കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് നടന് അനുപം ഖേര്‍. പ്രതിസന്ധി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപം ഖേര്‍.
കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതാണ്. കൊവിഡ് പ്രതിരോധത്തില്‍ എവിടെയോ അവര്‍ക്ക് വീഴ്ച പറ്റി. വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അനുപം ഖേര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വമുള്ള എല്ലാവരെയും ബാധിക്കും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇവ മറ്റുപാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിക്ക വിഷയങ്ങളിലും മോദി സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് അനുപം ഖേര്‍.