അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ചേക്കും

അനുപമയുടെ  കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് സൂചന. ഡി.എന്‍.എ പരിശോധന നടത്താനാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് സി.ഡബ്ള്യൂ.സി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും.

ചൊവ്വാഴ്ച അനുപമയും അജിത്തും സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകൾ ഇരുവരും ഹാജരാക്കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്‍റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മൊഴി നല്‍കിയ ശേഷം സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു.

അതേസമയം അനുപമയുടെ അച്ഛൻ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോർട്ടാണ് വിധി പറയുക. അമ്മയടക്കമുള്ളവർക്ക് നേർത്തെ ജാമ്യം ലഭിച്ചിരുന്നു. ശിശുക്ഷേമസമിതിക്ക് മുന്നിൽ അനുപമ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

spot_img

Related Articles

Latest news