എം.എസ്.എഫ്-കെ.എസ്.യു പിന്തുണയുള്ള ലഹരിമാഫിയയുടെ അക്രമത്തില്‍ പരിക്കേറ്റ മകളെ കൈ പിടിച്ച് നടത്തുന്ന ചിത്രം പങ്കുവച്ച് അപര്‍ണ ഗൗരിയുടെ പിതാവ് ഗൗരിങ്കന്‍ എന്ന ഗൗരിശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. മേപ്പാടി പോളിടെക്‌നിക്കില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നതിനിടയിലാണ് എസ്‌എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായ അപര്‍ണയെ ക്യാംപസിലെ ലഹരിമാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്. വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം.മേപ്പാടി പോളി ടെക്‌നിക്കില്‍ എസ്‌എഫ്‌ഐ സംഘടനാ ചുമതലയുണ്ടായിരുന്ന അപര്‍ണ ക്യാംപസില്‍ ഒറ്റക്ക് ഇരിക്കുന്നതിനിടെയാണ് ‘ട്രാബിയോക്ക്്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘം ആക്രമിച്ചത്.അപര്‍ണയുടെ മുടിക്ക് കുത്തിപ്പിടിച്ച് കോളേജ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടി ഉപയോഗിച്ച് അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തിനിടെ അപര്‍ണയുടെ നെഞ്ചില്‍ ചവിട്ടുകയും അപര്‍ണ ബോധരഹിതയാവുകയും ചെയ്തിരുന്നു. ബഹളം കേട്ടെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്.