നെല്‍കര്‍ഷകര്‍ക്ക് ഭീഷണിയായി മുഞ്ഞ ബാധ; ഏക്കര്‍കണക്കിന് നെല്‍കൃഷി നശിച്ചു

മീനങ്ങാടി: ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഭീഷണിയായി നെല്‍വയലുകളില്‍ മുഞ്ഞ ബാധ വ്യാപിക്കുന്നു. മുഞ്ഞ എന്ന കീടം പടര്‍ന്നുപിടിച്ചതോടെ ഏക്കര്‍ കണക്കിന് നെല്‍കൃഷിയാണ് നശിച്ചത്.

കീട ബാധ സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി കൃഷി വകുപ്പ് അധികൃതരും രംഗത്തെത്തി.

വിലത്തകര്‍ച്ചയും ഉല്‍പാദനച്ചെലവിലെ വര്‍ധനയും വന്യമൃഗശല്യവുമെല്ലാം കാരണം ദുരിതത്തിലായ നെല്‍കര്‍ഷകര്‍ക്ക് ഇരുട്ടടിയായാണ് മുഞ്ഞ ബാധ

നെല്‍വയലുകളില്‍ പടര്‍ന്നുപിടിക്കുന്നത്.

ബ്രൗണ്‍ പ്ലാന്‍റ് ഹോപ്പര്‍ ബി.പി.എച്ച്‌ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ കീടബാധയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്‍കൃഷി പൂര്‍ണമായും നശിച്ചു പോകും.

മീനങ്ങാടി ഗ്രാമപഞ്ചായത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി പാടശേഖരങ്ങളില്‍ വിളവെടുപ്പിന് പാകമായതടക്കം ഏക്കര്‍ കണക്കിന് നെല്‍കൃഷിയാണ് ഇതിനോടകം നശിച്ചത്. കൃഷിയാരംഭത്തിലെ മുന്നൊരുക്കം നടത്തണമെന്നും കൃഷി നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

എന്നാല്‍, അതിര, ജ്യോതി, ഭാരതി, ഐശ്വര്യ തുടങ്ങി പ്രതിരോധശേഷികൂടിയ നെല്ലിനങ്ങളെ കീടബാധ കാര്യമായി ബാധിച്ചിട്ടില്ല. കീടബാധ ബാധിച്ചാല്‍ ആ ഭാഗത്തെ കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങും.

അമ്ബലവയല്‍ കാര്‍ഷിക കേന്ദ്രത്തിലെ ഗവേഷകരും കൃഷി വകുപ്പ് അധികൃതരും കീടബാധയുണ്ടായ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. കീടബാധ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ അതത് സ്ഥലത്തെ കൃഷി ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ കീനാശിനി പ്രയോഗിച്ച്‌ വ്യാപനം തടയണമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വെള്ളം കെട്ടിനില്‍ക്കുന്ന പാടശേഖരങ്ങളില്‍ അതൊഴിവാക്കിയ ശേഷം രണ്ട് പ്രാവശ്യം വെള്ളം നിര്‍ത്തി ഒഴിവാക്കുന്നതും ഒരു പരിധി വരെ കീടബാധ ഒഴിവാക്കാന്‍ സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ജില്ലയിലെ കാലാവസ്ഥയില്‍ നൈട്രജന്‍ വളങ്ങളുടെ ഉപയോഗം കുറച്ച്‌ പൊട്ടാഷ് ആവശ്യാനുസരണം ഉപയോഗിക്കുന്നതും ഗുണകരമാകും. വിവിധയിനം അരികളുടെ വില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ സ്വന്തം ആവശ്യത്തിനായി നെല്‍കൃഷിയിറക്കിയവരടക്കമുള്ളവരാണ് കീടബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുന്നത്.

spot_img

Related Articles

Latest news