അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച്‌ കലക്ടറുടെ ഇടപെടൽ

വിശപ്പ് സഹിക്കാന്‍ കഴിയാതെ അവര്‍ വിളിച്ചു

കൊച്ചി: എറണാകുളം വാഴക്കാലയില്‍ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയ നാല്‍പ്പതോളം അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച്‌ ജില്ലാ കലക്ടര്‍. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടല്‍.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് ജില്ലാ കലക്ടര്‍ക്ക് സന്ദേശമെത്തിയത്. എറണാകുളം വാഴക്കാലയില്‍ നാല്‍പതോളം തമിഴ്നാട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു എന്നായിരുന്നു സന്ദേശം. വടിവേലു എന്ന തൊഴിലാളിയാണ് പരാതിയുമായി കലക്ടര്‍ക്ക് സന്ദേശമയച്ചത്.

പിന്നെലെയാണ് അദ്ദേഹത്തിന്റെ പെട്ടന്നുള്ള ഇടപെടല്‍. എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം അസി. ലേബര്‍ ഓഫീസര്‍മാരായ ടി ജി ബിനീഷ് കുമാര്‍, അഭി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ ഭക്ഷ്യ ധാന്യ കിറ്റ് എത്തിച്ചു നല്‍കിയത്. അടുത്ത ദിവസം തന്നെ കൂടുതല്‍ കിറ്റുകള്‍ എത്തിച്ചു നല്‍കുമെന്ന് തൊഴിലാളികളെ അറിയിച്ചു.

spot_img

Related Articles

Latest news