ജെ ഇ ഇ മെയിൻ പരീക്ഷ ജനുവരി 24 മുതൽ: അപേക്ഷ ജനുവരി 12 വരെ

എൻ ഐ ടി, ഐ ഐ ടി, സെൻട്രലി ഫണ്ടട് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നീ സ്ഥാപനങ്ങളിൽ ബി ടെക്, ബി ആർക് തുടങ്ങിയ കോഴ്സുകളിലേക്ക് നടത്തുന്ന ജെ ഇ ഇ മെയിൻ ഒന്നാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 12. ജനുവരി 24 മുതൽ 31 വരെ 2 ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. മൂന്ന് മണിക്കൂറാണ് പരീക്ഷ. വെബ് സൈറ്റ്: https://jeemain.nta.nic.in/

രണ്ടാംഘട്ട പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഫെബ്രുവരി 7 മുതൽ മാർച്ച് 7 വരെയാണ്. രണ്ടാംഘട്ട പ്രവേശന പരീക്ഷ ഏപ്രിൽ 6 മുതൽ 12 വരെയാണ് നടക്കുക. അപേക്ഷകൻ്റെ ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്

spot_img

Related Articles

Latest news