സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (സര്‍ക്കാര്‍/പൊതു/സ്വകാര്യ മേഖല), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകന്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍ജിഒ/സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരായ മാതൃകാ വ്യക്തി, മികച്ച സര്‍ഗ്ഗാത്മ കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മികവ് തെളിയിക്കുന്നതിനുള്ള റിപ്പോര്‍ട്ട്, അംഗപരിമിതി തെളിയിക്കുന്ന രേഖകള്‍(സിഡിയില്‍ പകര്‍ത്തിയത്) എന്നിവ സഹിതം ഒക്ടോബര്‍ 10നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നല്‍കണം. വെബ്‌സൈറ്റ് www.sjd.kerala.gov.in ഫോണ്‍: 8281999015.

spot_img

Related Articles

Latest news