കോഴിക്കോട് : ശൈഖ് അബൂബക്കർ ഫൗണ്ടേഷനു കീഴിലുള്ള, മെഡിക്കൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈജിപ്തിലെ നഹ്ദ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് എം.ബി.ബി.എസ് സ്കോളർഷിപ്പ് നൽകുന്നത്. നീറ്റ് പരീക്ഷയുടെ മാതൃകയിൽ നടക്കുന്ന ടാലന്റ് ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കാണ് സമ്പൂർണ സ്കോളർഷിപ്പ് ലഭിക്കുക.
പ്ലസ്ടുവിൽ എൻപത് ശതമാനം മാർക്കുള്ള, നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ട്യൂഷൻ ഫീ, വിസ പ്രോസസിങ് ചാർജ് എന്നിവ ഉൾപ്പെടുന്നതാണ് സ്കോളർഷിപ്പ് ഗ്രാന്റ്. വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന എസ്.എ ഫൗണ്ടേഷൻ സമീപ ഭാവിയിൽ വിപുലമായ പദ്ധതികളും സ്കോളർഷിപ്പുകളും ആവിഷ്കരിക്കുമെന്ന്, ഭാരവാഹികൾ അറിയിച്ചു.