കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഒക്ടോബർ 15ന് മുമ്പ് സമർപ്പിക്കണം. പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ യോഗ്യതാ പരീക്ഷക്ക് 70 ശതമാനം മാർക്ക് ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കൂ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയൻ ഓഫീസിലും ലഭിക്കും. ഫോൺ: 0497 2705182.