സാങ്കേതികവിദ്യയിൽ നൈപുണ്യപരിശീലനം നൽകുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ 6 മാസത്തെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു ഫെബ്രുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. എൻജിനീയറിങ്/സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനീയറിങ് ബ്രാബിൽ 3 വർഷ ഡിപ്ലോമയോ കണക്കിലും കംപ്യൂട്ടർ വിഷയങ്ങളിലും അടിസ്ഥാനപരിജ്ഞാനമുള്ള പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കും പ്രവേശനം നേടാം. കോഴ്സിൽ ചേരുന്നവർക്കു ലിങ്ക്ഡ്ഇനിൽ നിന്നു സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാനും എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ്ങിൽ പങ്കെടുക്കാനും സാധിക്കും. വിദഗ്ധർ നയിക്കുന്ന ക്യാപ്സ്റ്റോൺ പ്രോജക്ടിന്റെ ഭാഗമാകാനും തുടർന്ന് ടിസിഎസ് ഇയോൺ നൽകുന്ന 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ് ചെയ്യാനും അവസരമുണ്ട്. കേരള നോളജ് ഇക്കോണമി മിഷൻ നൽകുന്ന 100% വരെ സ്കോളർഷിപ് ലഭ്യമാണ്. അപേക്ഷിക്കാനു ലിങ്ക് വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 7594051437. കൂടുതൽ വിവരങ്ങൾക് വെബ്സൈറ്റ് സന്ദർശിക്കുക https://ictkerala.org/open-courses