മൈക്രോ ഫിനാന്‍സ് വായ്പ; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ ‘മൈക്രോ ഫിനാന്‍സ് വായ്പ’ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ വനിതകളുടെ അയല്‍ക്കൂട്ടങ്ങളായിരിക്കണം. അയല്‍ക്കൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വയസ്.

അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും അയല്‍കൂട്ടങ്ങള്‍ കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497-2705036, 7306892389.

spot_img

Related Articles

Latest news