എയർ ഇന്ത്യയുടെയും കേന്ദ്ര സർക്കാരിന്റേയും സമീപനം പ്രതിഷേധാർഹം : നവോദയ റിയാദ്

റിയാദ്: വിമാനങ്ങൾ അവസാനനിമിഷം റദ്ദാക്കുന്നതുവഴി പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. വിസാ കാലാവധി കഴിയുന്നവർക്ക് ജോലിയില്ലാതാവുന്നതടക്കം വലിയ നഷ്ടമാണ് സംഭവിക്കുക. യാത്രക്കാരെയാകെ വിമാനക്കമ്പനി വിഷമത്തിലാക്കുമ്പോഴും ഒരു ഇടപെടലും നടത്താതെ വെറും കാഴ്ച്ചക്കാരന്റെ റോളിൽ നിൽക്കുകയാണ് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ പ്രശ്നങ്ങൾ സ്വകാര്യവൽക്കരണത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത സർക്കാരിന്റെ പൊള്ളത്തരവും ഈ സംഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വിമാനവും വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനുകൂടി ഏറ്റ തിരിച്ചടിയാണ് ഇത്തരം അനുഭവങ്ങൾ. വിമാനകമ്പനിയുടെ വീഴ്ച്ചയിൽ പ്രവാസികൾക്ക് ഉണ്ടായ ദുരനുഭവത്തിൽ നവോദയ ശക്തമായി പ്രതിഷേധിക്കുകയും എത്രയും വേഗം പ്രശ്നം പരിഹരിച്ചു പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യം കേന്ദ്ര സർക്കാർ ഇടപ്പെട്ട് ഉണ്ടാക്കണമെന്നും ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും റിയാദ് നവോദയ അഭ്യർത്ഥിക്കുന്നു.

spot_img

Related Articles

Latest news