അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഖദീജ ഷാന

അറബിക് കാലിഗ്രാഫിയിൽ കരവിരുത് തീർത്ത് താരമായിരിക്കുകയാണ് എരവന്നൂർ എഎംഎൽപി സ്കൂൾ പൂർവ്വവിദ്യാർഥി , പുത്തലത്ത് താഴം തൻഹാസിൽ അബ്ദുൽ മുനീറിനെയും സബിതയുടെയും രണ്ടാമത്തെ മകളായ ഖദീജ ഷാന.

കഴിഞ്ഞ ലോക്ഡൗൺ കാലത്തെ ഒഴിവു സമയത്താണ് കാലിഗ്രഫിയുടെ ലോകത്തേക്ക് ഷാന കടന്നുവന്നത്. ചിത്രരചനയിലും എഴുത്തിലും താല്പര്യമുള്ള ഈ പതിമൂന്നുകാരി ഇതിനകം ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളും ആയി വ്യത്യസ്തവും ആകർഷണീയവുമായ നിരവധി കാലിഗ്രാഫി പൂർത്തിയായിട്ടുണ്ട്.

അറബി അക്ഷരങ്ങൾ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തിയെഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു.വിവിധ ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്ന് വികസിച്ചിട്ടുണ്ട്.

ഈ മേഖലയിൽ യാതൊരു പരിശീലനവും നേടാത്ത ഷാനയുടെ കൈവിരുതിൽ തെളിയുന്ന കാലിഗ്രാഫികൾ തേടി നിരവധി ആവശ്യക്കാർ എത്താറുണ്ട്. സൂഫി കാലിഗ്രാഫിയിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതിനാവശ്യമായ അക്രിലിക് പെയിന്റും പേനയും ഐവറി ഷീറ്റും വാങ്ങിനൽകി രക്ഷിതാക്കൾ ഷാനക്ക് പ്രചോദനമേകുന്നു. വാട്സാപ്പ്,ഇൻസ്റ്റഗ്രാം തുടങ്ങിയ സാങ്കേതിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഇവയുടെ ഓർഡറുകൾ സ്വീകരിച്ചു ഫ്രൈം ചെയ്തു നൽകുന്നു. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ ഷാന നിലവിൽ സേവ് ദ ഡേറ്റിന്റെയും ബ്രൈഡൽ ഷവറിന്റെയും അലങ്കാരങ്ങളും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

spot_img

Related Articles

Latest news