ആറളം ആദിവാസിമേഖല വീണ്ടും കാട്ടാന ആക്രമണത്തിന്‍െറ കെടുതിയില്‍. വനം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ഏകോപനത്തില്‍ നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ ഫാം മേഖലയില്‍നിന്ന് 20ലധികം കാട്ടാനകളെ കാട്ടിലേക്ക് കയറ്റിയെങ്കിലും മേഖല വീണ്ടും കാട്ടാന ആക്രമണത്തിന്‍െറ കെടുതിയിലായി. കഴിഞ്ഞ ദിവസം ആദിവാസി മേഖലയിലെ ബ്ലോക്ക് 13ലെത്തിയ കാട്ടാന പ്രദേശത്തെ സ്വൈര്യജീവിതം തകര്‍ത്തു.ആദിവാസികളുടെ വാഴ, പച്ചക്കറി കൃഷികളും ആന തകര്‍ത്തു. വെള്ളിയാഴ്‌ച വൈകീട്ടാണ് ആനയെത്തിയത്.ശനിയാഴ്‌ചയും തിരികെ പോയില്ല. ഇതോടെ ആദിവാസി കുടുംബങ്ങള്‍ ഭീതിയിലാണ്. ആനമതില്‍ തകര്‍ത്താണ് കാട്ടാനക്കൂട്ടത്തിന്‍െറ മടങ്ങിവരവെന്ന് ആദിവാസികള്‍ പറഞ്ഞു.