ആർദ്ര കേരളം അവാർഡ് : അഭിനന്ദനവുമായി ഇർശാദ് ഭാരവാഹികൾ

ചങ്ങരംകുളം: ആരോഗ്യ മേഖലയിലെ സമഗ്ര സംഭവാവനകൾക്ക് സംസ്ഥാന സർക്കാർ ആർദ്ര കേരളം അവാർഡ് രണ്ടാം സ്ഥാനം നേടിയ ആലംകോട് കുടുംബാരോഗ്യ കേന്ദ്രം അധികൃതർക്കു അഭിനന്ദനവുമായി പന്താവൂർ ഇർശാദ് ഭാരവാഹികൾ.

2018-19 വർഷത്തിലെ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ആരോഗ്യ, അനുബദ്ധ പദ്ധതികൾ പരിശോധനക്കു വിധേയമാക്കിയാണ് സർക്കാർ അവാർഡിനു തെരഞ്ഞെടുത്തത്. മെഡിക്കൽ ഓഫീസർ ഡോ: ജുൽനയുടെയും ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ്റെയും നേതൃത്വത്തിലുള്ള അംഗ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെ അവാർഡിനു അർഹമാക്കിയത്.

അധികൃതരുടെ ആത്മാർഥ സേവനങ്ങളെ ഇർശാദ് ഭാരവാഹികൾ പ്രശംസിച്ചു. ജീവനക്കാർക്കു മധുരം വിതരണം ചെയ്തു പ്രശംസാ ഫലകം അധികൃതർക്കു കൈമാറി. ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് കെ.സിദ്ധീഖ് മൗലവി അയിലക്കാട്, ജന:സെക്രട്ടറി വാരിയത്ത് മുഹമ്മദലി, സെക്രട്ടറി എ.മുഹമ്മദുണ്ണി ഹാജി, പി.പി നൗഫൽ സഅദി, സ്കൂൾ ചെയർമാൻ പ്രൊഫ: അനീസ് ഹൈദരി, പ്രിൻസിപ്പൽ കെ.എം.ശരീഫ് ബുഖാരി, മാനേജർ കെ പി എം ബശീർ സഖാഫി പ്രസംഗിച്ചു.

spot_img

Related Articles

Latest news