ദോഹ : നായകന്‍ ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയെങ്കിലും പോളണ്ടിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴടക്കി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമുള്ള ആദ്യ മിനിട്ടില്‍ അലക്സിസ് മക് അലിസ്റ്ററും 67-ാംമിനിട്ടില്‍ ജൂലിയാന്‍ അല്‍വാരേസുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തത്. 39-ാം മിനിട്ടില്‍ ബോക്സിനുള്ളില്‍ വച്ച് പോളിഷ് ഗോളി ഷീസെന്‍സ്കി തന്റെ തലയില്‍ തട്ടിയതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്.മെസിയുടെ കിക്ക് ഷീസെന്‍സ്കി തട്ടിക്കളയുകയായിരുന്നു.
ഇന്ന് സ്റ്റേഡിയം 974ല്‍ അര്‍ജന്റീനക്ക് നല്ല തുടക്കമാണ് ലഭിച്ചത്. വിജയം ആവശ്യമായത് കൊണ്ട് വിജയം തേടി അര്‍ജന്റീന തുടക്കം മുതല്‍ അറ്റാക്ക് ചെയ്താണ് കളിച്ചത്. ആറാം മിനുട്ടില്‍ മെസ്സിയുടെ ഒരു വലം കാലു കൊണ്ടുള്ള ഷൂട്ട് കളിയിലെ ആദ്യ ഗോള്‍ ശ്രമം ആയി. ഈ ഷോട്ട് അനായസം പോളിഷ് കീപ്പര്‍ ചെസ്നി തടഞ്ഞു. 10 മിനുട്ടില്‍ വീണ്ടും മെസ്സി ചെസ്നിയെ പരീക്ഷിച്ചു. ഇത്തവണ മെസ്സിയുടെ ഇടം കാലന്‍ ഷോട്ട് നിയര്‍ പോസ്റ്റില്‍ വെച്ച് ചെസ്നി തടഞ്ഞു.
28ആം മിനുട്ടില്‍ അര്‍ജന്റീന വീണ്ടും ഗോളിനോട് അടുത്തു ഹൂലിയന്‍ ആല്വരസിന്റെ ഷോട്ട് പോളണ്ട് ഗോള്‍കീപ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ അതിനു തൊട്ടു പിറകെ വന്ന അകൂനയുടെ ഷോട്ട് ഗോള്‍ വലയില്‍ നിന്ന് ഇഞ്ചുകള്‍ മാത്രം വ്യത്യാസത്തിലാണ് പുറത്ത് പോയത്.
32ആം മിനുട്ടില്‍ വീണ്ടും ചെസ്നി പോളണ്ടിന്റെ രക്ഷയ്ക്ക് എത്തി. ഡിമറിയയുടെ ഒരു കോര്‍ണര്‍ നേരെ വലയില്‍ എത്തുന്നത് തടയാന്‍ പോളിഷ് കീപ്പര്‍ പ്രയാസപ്പെട്ടു. 36ആം മിനുട്ടില്‍ ചെസ്നിയുടെ മറ്റൊരു സൂപ്പര്‍ സേവ്. ഇത്തവണ ആല്‍വരസിന്റെ ഷോട്ട് ആണ് ഗോളാകാതെ മടങ്ങിയത്.
ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റിരുന്ന മെസിയും സംഘവും മെക്സിക്കോയെയും ഇതേ സ്കോറിന് തോല്‍പ്പിച്ചിരുന്നു. ആറുപോയിന്റുമായി സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍.
ഗ്രൂപ്പിലെ മറ്റൊരുമത്സരത്തില്‍ മെക്സിക്കോ സൗദി അറേബ്യയെ 2-1 ഒന്നിന് തോല്‍പ്പിച്ചെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ കടക്കാനായില്ല. നാലുപോയിന്റ് വീതമുള്ള പോളണ്ടും മെക്സിക്കോയും ഗോള്‍ മാര്‍ജിനിലും തുല്യതയിലായതോടെ ഫെയര്‍ പ്ളേ പോയിന്റ് നോക്കിയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടത്തിവിട്ടത്.