തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാൻസലർ പദവിയിലിയിലിരിക്കുന്ന ആൾക്ക് വിവേചാനാധികാരമുണ്ട്. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസലർ. സർക്കാർ അദ്ദേഹത്തിന് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഗവർണറുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ചാൻസലർ പദവി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല. ചാൻസലർ പദവിയിൽ ഗവർണർ തന്നെ തുടരണം എന്നതാണ് സർക്കാരിന്റെ ആഗ്രഹം.സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം സർക്കാർ തുടർന്നുമൊരുക്കും. ഗവർണർ ഇങ്ങനെയൊരു നിലപാട് എടുക്കേണ്ട സാഹചര്യമില്ല. ഗവർണറും സർക്കാരും ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണെന്നും കോടിയേരി പറഞ്ഞു.
Mediawings: