ബംഗ്ലൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിടുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഡിഎൻ എ പരിശോധനയുടെ ഫലം ലഭിച്ചതിന് ശേഷം അർജുന്റേതെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇത് 2 ദിവസത്തിനുളളില്‍ ഉണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
ലോറിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ അറിയിച്ചു.