തമിഴ്നാട്ടിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കുടുംബവും അടക്കം നാല് ഉന്നത സൈനികർ ഉദ്യോഗസ്ഥർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നതാണ് എഎൻഐ റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്.