പ്രണയം കാമുകൻ ഭർത്താവിനെ അറിയിച്ചു: ഇതറിഞ്ഞ യുവതി ജീവനൊടുക്കി, കാമുകൻ പിടിയിൽ

തിരുവനന്തപുരം: വെള്ളറടയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി നാല് വര്‍ഷമായി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.

പ്രണയബന്ധം കമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബ ബന്ധം തകരുമെന്ന് മനസിലായ യുവതി കാമുകന് വീഡിയോ ലൈവില്‍ ഇട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പോലീസ് പിടികൂടി.

വെള്ളറട കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക(29) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ പരിണയം സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷം വിഷ്ണുവുമായി പ്രണയത്തിലായിരുന്നു

ഗോപികയും വിഷ്ണുമായി സാമ്ബത്തിക ഇടപാടുകളും നടന്നിരുന്നു. എന്നാല്‍ അടുത്തിടെ ഗോപികയുമായുള്ള ബന്ധം സൂചിപ്പിച്ച്‌ വിഷ്ണു യുവതിയുടെ ഭര്‍ത്താവിന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വിഷ്ണു ഗോപികയ്ക്കും അയച്ചുനല്‍കി. ഇതേത്തുടര്‍ന്ന് കുടുംബം തകരുമെന്ന ഭയത്താല്‍ ഗോപിക ജീവനൊടുക്കുകയായിരുന്നു.

താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഉടന്‍ ബൈക്കില്‍ ഗോപികയുടെ വീട്ടിലെത്തി. പൂട്ടി കിടന്ന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോള്‍ തൂങ്ങിയ നിലയില്‍ ഗോപികയെ കണ്ടെത്തുകയായിരുന്നു.

Mediawings:

spot_img

Related Articles

Latest news