അറസ്‌റ്റിലായ സാമൂഹ്യ പ്രവര്‍ത്തകരുടെ എണ്ണം : ഉത്തരം നൽകാൻ കഴിയാതെ  കേന്ദ്രം

ദില്ലി : ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഐക്യരാഷ്‌ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പ്രതികരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്.

ബിജെപി ഗവണ്മെന്റിന്റെ കാലത്ത് ഇന്ത്യയില്‍ എന്‍ജിഒകള്‍ക്ക് കൂടുതൽ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും നിരവധി  പൗരാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്യുകയും ചെയ്ത പശ്‌ചാത്തലത്തിലായിരുന്നു ഐക്യരാഷ്‌ട്ര സഭ കേന്ദ്ര സർക്കാരിനോട് വിവരങ്ങൾ തേടിയത്

ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവെച്ച ആശങ്കകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യമായ രീതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

spot_img

Related Articles

Latest news