ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കണ്ണൂർ: മൊബൈൽ ടവറുകളുടെ എർത്ത് കമ്പി മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം മുമ്പ് മുങ്ങിയ പ്രതി പൊന്നാനിയിൽ പോയി മതം മാറി മുസ്തഫ എന്ന പേര് മാറ്റി പള്ളികളിൽ ബാങ്ക് വിളിക്കുന്ന ജോലിയിൽ ഏർപ്പെട്ടു വരികയായിരുന്നു. കൊല്ലം സ്വദേശി കലാധരൻ ആണ് അറസ്റ്റിലായത്.

കൂത്തുപറമ്പ് സിഐ പി.ബിനുമോഹന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കായംകുളത്ത് വെച്ചാണ് പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ. സന്ദീവ് , എ എസ് ഐ. സനൽ, സി.പി.ഒ. വിജിത്ത്, സി.പി.ഒ ഷിജോയ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

മട്ടന്നുർ , ഇരിട്ടി പോലിസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് കലാധരൻ. കൂത്തുപറമ്പ് കോടതിയിൽ ഹാജാരക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

spot_img

Related Articles

Latest news